യേശു എൻ സ്വന്തം ഹല്ലേലുയ്യാ

യേശു എൻ സ്വന്തം ഹല്ലേലുയ്യാ എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ പഴയതെല്ലാം കഴിഞ്ഞുപോയ് കണ്ടാലും സർവ്വം പുതിയതായ് എനിക്കു പാട്ടും പ്രശംസയും ദൈവകുഞ്ഞാടും തൻകുരിശും യേശു എൻ സ്വന്തം ഹല്ലേലുയ്യാ തീർന്നു എന്നാന്ധ്യം നീങ്ങിയെൻരാ ഇരുട്ടിൻ പാശം അറുത്തു താൻ ജീവപ്രകാശം കാണുന്നു ഞാൻ യേശു എൻ സ്വന്തം ഹല്ലേലുയ്യാ തുറന്ന സ്വർഗ്ഗം കാണുന്നിതാ പാപം താൻ നീക്കി രക്തത്തിനാൽ ദൈവകുഞ്ഞാക്കി ആത്മാവിനാൽ യേശു എൻ സ്വന്തം ഹല്ലേലുയ്യാ പാടാൻ എന്നിമ്പം പോരാ എൻവായ് ജീവന്റെ വെള്ളം തണുപ്പിനായ് ജീവന്റെ അപ്പം എൻശക്തിക്കായ് യേശു എൻ സ്വന്തം ഹല്ലേലുയ്യാ ഈ സ്നേഹബന്ധം നിൽക്കും സദാ മരണത്തോളം സ്നേഹിച്ചു താൻ നിത്യതയോളം സ്നേഹിക്കും താൻ യേശു എൻ സ്വന്തം ഹല്ലേലുയ്യാ ഞാൻ നിൻ സമ്പാദ്യം എൻ രക്ഷകാ നീയെൻ കർത്താവും സ്നേഹിതനും ആത്മഭർത്താവും സകലവും.