യേശു വിളിക്കുന്നു യേശു വിളിക്കുന്നു

യേശു വിളിക്കുന്നു യേശു വിളിക്കുന്നു സ്നേഹമോടെ തൻ കരങ്ങൾ നീട്ടി യേശു വിളിക്കുന്നു യേശു വിളിക്കുന്നു ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ എണ്ണമില്ലാ നന്മ നൽകിടും താൻ കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും കനിവോടെ നിന്നെ കാത്തിടും താൻ മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ താമസമെന്യ നീ വന്നീടുക സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ കൃപയാലെ സ്നേഹം നൽകിടും താൻ