യേശു മണവാളൻ നമ്മേ ചേർക്കുവാൻ
യേശു മണവാളൻ നമ്മേ ചേർക്കുവാൻ
മദ്ധ്യവാനിൽ വെളിപ്പെടുവാൻ
കാലം… ആസന്നമായ് പ്രിയരെ
ഒരുങ്ങാം വിശുദ്ധിയോടെ
ചേരും നാം വേഗത്തിൽ ഇമ്പ വീടതിൽ
കാണും നാം അന്നാളിൽ പ്രിയൻ പൊന്മുഖം
യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവും
അടിക്കടി ഉയർന്നീടുമ്പോൾ
കാന്തൻ… യേശു വരാൻ കാലമായ്
ഒരുങ്ങാം വിശുദ്ധിയോടെ
രോഗദുഃഖങ്ങളും മരണമതും
തെല്ലും നീ ഭയപ്പെടാതെ
ദേഹം… മണ്ണോടു ചേർന്നെന്നാലും
രൂപാന്തരം പ്രാപിക്കും
ഝടുഝടെ ഉയിർക്കും വിശുദ്ധരെല്ലാം
കാഹളനാദം കേൾക്കുമ്പോൾ
പാരിൽ… പാർത്തിടും നാം അന്നാളിൽ
രൂപാന്തരം പ്രാപിക്കും