യാഹ് നല്ല ഇടയൻ

യാഹ് നല്ല ഇടയൻ എന്നുമെന്‍റെ പാലകൻ ഇല്ലെനിക്കു ഖേദമൊന്നുമേ പച്ചയായ പുൽപ്പുറങ്ങളിൽ സ്വച്ചമാം നദിക്കരികിലും ക്ഷേമമായി പോറ്റുന്നെന്നെയും സ്നേഹമോടെന്നേശു നായകൻ കൂരിരുളിൻ താഴ്വരയതിൽ ഏകനായി സഞ്ചരിക്കിലും ആധിയെന്യെ പാർത്തിടുന്നതും ആത്മനാഥൻ കൂടെയുള്ളതാൽ ശത്രുവിന്‍റെ പാളയത്തിലും മൃഷ്ട-ഭോജ്യമേകിടുന്നവൻ നന്മയും കരുണയൊക്കെയും നിത്യമെന്നെ പിന്തുടർന്നിടും കഷ്ട-നഷ്ട-ശോധനകളിൽ പൊന്മുഖം ഞാൻ നേരിൽ കണ്ടിടും ശാശ്വത ഭുജങ്ങളിൻ മീതെ നിർഭയനായ് ഞാൻ വസിച്ചീടും