സീയോൻ സഞ്ചാരി ഞാൻ

സീയോൻ സഞ്ചാരി ഞാൻ യേശുവിൽ ചാരി ഞാൻ പോകുന്നു കുരിശിന്റെ പാതയിൽ മോക്ഷയാത്രയാണിത് ഞാൻ നടപ്പത് കാഴ്ചയാലെയല്ല വിശ്വാസത്താലെയാം വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ രക്ഷകൻ കൈകളിൽ താങ്ങിടും;- ലോകമേതും യോഗ്യം അല്ലെനിക്കതാൽ ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ നാഥനു മുൾമുടി നൽകിയ ലോകമേ നീ തരും പേരെനിക്കെന്തിനായ്;- ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാ നന്മയേ തൻകരം നൽകുമെന്നീശനിൽ എന്മനം വിശ്രമം നേടിടും