നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേ
നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും
കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ്
കാൽകരം ചേർന്നു തൂങ്ങി മരിച്ചുയിരേകിയ
അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ
ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ
ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്ന
മാത്രയിൽ ജയം തന്നു കാത്തുസൂക്ഷിച്ചിടുന്ന
ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ്
ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചിടുന്ന
ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാർ നിത്യം ദുഷിച്ചിടിലും പൊന്നേശുവേ
നിത്യജീവമൊഴികൾ നിന്നിലുണ്ട്പരനേ
നിന്നെ വിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും