നീ എന്റെ സർവ്വവും നീ എനിക്കുള്ളവൻ
നീ എന്റെ സർവ്വവും നീ എനിക്കുള്ളവൻ
നീ എന്റെ സർവ്വവും എല്ലാറ്റിലും
നിൻ ജീവൻ എൻ പേർക്കായ് തന്നതിനാൽ
നീ എന്റെ സർവ്വവും എല്ലാറ്റിലും
തേനിലും മധുരമാം തേനിലും മധുരമാം
യേശുക്രിസ്തു മാധുര്യവാൻ
രുചിച്ചു നോക്കു കർത്തൻ കൃപകളെ
യേശുക്രിസ്തു മാധുര്യവാൻ
നീ എന്റെ രക്ഷകൻ നീ എന്റെ ദൈവവും
നീ മാത്രമാണെൻ സങ്കേതവും
നിൻ പാദത്തിൽ ഞാൻ കുമ്പിടുന്നു
നിൻ നാമം വാഴ്ത്തി പാടിടുന്നു
നീ എന്റെ വൈദ്യനും എന്റെ സൗഖ്യവും
നീ എന്റെ ശക്തിയും എന്നേശുവേ
ക്രൂശതിലെനിക്കായ് യാഗമായ്
നിന്നടിപ്പിണരാൽ സൗഖ്യമേകി
നീ എന്റെ കീർത്തിയും നീ എൻ പുകഴ്ച്ചയും
നീ എന്റെ നൻമയും എന്നേശുവേ
നിൻ പാദ സേവ ഞാൻ ചെയ്തീടുവാൻ
എന്നുള്ളത്തിന്‍റെ ആശയതെ