കുഞ്ഞാട്ടിൻ തിരുരക്തത്താൽ

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ ശുദ്ധനായ്തീർന്നു തൻചങ്കിലെ ശുദ്ധരക്തത്താൽ ഞാൻ ജയം പാടിടും മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും ചേറ്റിൽനിന്നെന്നെ നീ വീണ്ടെടുത്തതിനാൽ സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടടിവണങ്ങും ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻ യാത്രയിൽ മുമ്പോട്ടു തന്നെ ഓടുന്നു എൻ വിരുതിനായി ലഭിക്കും നിശ്ചയം എൻ വിരുതെനിക്ക് ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ല പ്രാപിക്കും അന്നു ഞാൻ രാജൻകൈയിൽനിന്നു ദൂതന്മാരുടെ മദ്ധ്യത്തിൽ എൻ ഭാഗ്യകാലമോർക്കുമ്പോൾ എന്നുള്ളം തൂകുന്നു ഈ ലോകസുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ നിത്യമാം രാജ്യത്തിൽ അന്നു ഞാൻ പാടിടും രാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷിക്കും രക്തത്തിൻ ഫലമായ് വാഴുമേ സ്വർഗ്ഗത്തിൽ കോടികോടി യുഗങ്ങളായി മനോഹരമാം സീയോനിൽ ഞാൻ വേഗം ചേർന്നിടും എൻക്ലേശമാകെ നീങ്ങിപ്പോം അവിടെ എത്തുമ്പോൾ നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാൻ എൻശത്രുവിന്നത് എടുപ്പാൻ പാടില്ല; ആനന്ദം കൂടിടും സാനന്ദം പാടിടും ശ്രീയേശു രാജൻ മുമ്പാകെ.